Deshabhimani

print edition സംഭൽ സിജെഎമ്മിനെ വീണ്ടും മാറ്റി

sambhal violence and firing
വെബ് ഡെസ്ക്

Published on Jan 24, 2026, 02:15 AM | 1 min read


​ന്യൂഡൽഹി

ഉത്തർപ്രദേശ്‌ സംഭലിലെ ഷാഹി ജുമാ മസ്‌ജിദ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധന നടത്തുന്നതിനെ എതിര്‍ത്ത നാല്‌ യുവാക്കളെ വെടിവച്ചുകൊന്ന പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്‌ജിയെ ദിവസങ്ങൾക്കകം സ്ഥലം മാറ്റിയിന്‌ പിന്നാലെ പുതിയ ജഡ്‌ജിയെയും മാറ്റി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായിരുന്ന വിഭാൻഷു സുധീറിന്‌ പകരം കൊണ്ടുവന്ന സംഭൽ സ്വദേശി കൂടിയായ ആദിത്യ സിങ്ങിനെയാണ്‌ മാറ്റിയത്‌. പകരം ക‍ൗശന്പി സിജെഎം ദീപക് കുമാർ ജയ്‌സ്വാളിനെ സംഭലിൽ നിയമിക്കുന്നതായി അലഹബാദ്‌ ഹൈക്കോടതിയുടെ ഉത്തരവിൽ പറഞ്ഞു.


വെടിവയ്‌പ്പിന്‌ കാരണമായ സർവേയ്‌ക്ക്‌ ഉത്തരവിട്ട ആദിത്യ സിങ്ങിനെ വീണ്ടും സംഭൽ സിജെഎമ്മാക്കിയത്‌ വൻ പ്രതിഷേധത്തിന്‌ കാരണമായതോടെയാണ്‌ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. ആദിത്യ സിങ്ങിന്‌ ക‍ൗശാംബിയിലാണ്‌ നിയമനം.

അതേസമയം വിഭാൻഷു സുധീറിറിന്റെ സ്ഥലം മാറ്റത്തിനെതിരെ അഭിഭാഷകർ കോടതി വളപ്പിൽ പ്രതിഷേധിച്ചു. എട്ടുവർഷത്തിനിടെ ആറുതവണയാണ്‌ സർക്കാരിന്‌ അനഭിമതനായ വിഭാൻഷു സുധീർ സ്ഥലംമാറ്റപ്പെട്ടത്‌. എട്ടുമാസത്തിനിടെ മാത്രം മൂന്നുതവണ സ്ഥലംമാറ്റി.


2024 നവംബർ 24ന് മസ്‌ജിദിലെ രണ്ടാംഘട്ട സർവേക്കിടെയുണ്ടായ വെടിവയ്‌പ്പിൽ സർക്കിൾ ഓഫീസർ അനുജ് ചൗധരി, എസ്‌എച്ച്‌ഒ അനുജ് കുമാർ തോമർ ഉൾപ്പെടെ 21 പൊലീസുകാർക്കെതിരെ കേസ്‌ എടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്‌. ഇത്‌ നിലനിൽക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ കേസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home