Deshabhimani

print edition സംഭൽ വെടിവയ്‌പ് ; പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്‌ജിയെ സ്ഥലംമാറ്റി

sambhal violence and firing
വെബ് ഡെസ്ക്

Published on Jan 22, 2026, 02:30 AM | 1 min read


ന്യൂഡൽഹി

ഉത്തർപ്രദേശ്‌ സംഭലിലെ ഷാഹി ജുമാ മസ്‌ജിദിലെ സർവേയ്‌ക്കിടെ നാല്‌ യുവാക്കളെ വെടിവച്ചുകൊന്ന പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്‌ജിയെ ദിവസങ്ങൾക്കുള്ളിൽ സ്ഥലം മാറ്റി. സംഭൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഭാൻഷു സുധീറിനെ സുൽത്താൻപുരിലേക്കാണ്‌ മാറ്റിയത്‌. സംഭൽ സ്വദേശി ആദിത്യ സിങ്ങാണ്‌ പുതിയ സംഭൽ സിജെഎം.


സ്ഥലംമാറ്റം റദ്ദാക്കാൻ അടിയന്തരമായി ഹൈക്കോടതിയും സുപ്രീംകോടതിയും ഇടപെടണമെന്ന്‌ സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ ആവശ്യപ്പെട്ടു. ബിജെപിക്ക്‌ വേണ്ടിയാണ്‌ സ്ഥലംമാറ്റമെന്ന്‌ കോൺഗ്രസ്‌ പറഞ്ഞു.

2024 നവംബർ 24ന് മസ്‌ജിദിലെ രണ്ടാംഘട്ട സർവേക്കിടെയുണ്ടായ വെടിവയ്‌പ്പിൽ സർക്കിൾ ഓഫീസർ അനുജ് ചൗധരി, എസ്‌എച്ച്‌ഒ അനുജ് കുമാർ തോമർ ഉൾപ്പെടെ 21 പൊലീസുകാർക്കെതിരെ കേസ്‌ എടുക്കാനായിരുന്നു ഉത്തരവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home