ad
Deshabhimani

സൽമാൻ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാൻ വെന്റിലേറ്ററിൽ

Salim Khan With Salman Khan

സലിം ഖാന്‍ (ഇടത്), സലിം ഖാന്‍ സല്‍മാന്‍ ഖാനൊപ്പം (വലത്)

വെബ് ഡെസ്ക്

Published on Feb 18, 2026, 03:32 PM | 1 min read

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാനെ (90) മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്നും എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സലിം ഖാൻ ചികിത്സയിൽ കഴിയുന്നത്.


രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കടുത്ത തലകറക്കം അനുഭവപ്പെട്ടതിനാലാണ് അദ്ദേഹത്തെ നേരത്തെ ആശുപത്രിയിൽ എത്തിച്ചത്. മക്കളായ സൽമാൻ ഖാൻ, അർബാസ് ഖാൻ, അൽവിറ ഖാൻ എന്നിവരും പേരക്കുട്ടികളായ അർഹാൻ ഖാൻ, നിർവാൻ ഖാൻ, അയാൻ അഗ്നിഹോത്രി എന്നിവരും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home