print edition പരസ്പര ബഹുമാനത്തോടെ പരിഹരിക്കണമെന്ന് സച്ചിന്‍

മുംബൈ: ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ അനുകമ്പയോടും പരസ്പര ബഹുമാനത്തോടും കൂടിയുള്ളതും, കൃത്യമായി ആസൂത്രണം ചെയ്തതുമായ പരിഹാരം ഉണ്ടാകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കര്‍.
"കഠിനാധ്വാനത്തിന് അർഹിച്ച ഫലം ലഭിച്ചില്ലെന്ന് വിദ്യാർഥികൾക്ക് തോന്നുമ്പോൾ അതിൽ നിരാശയുണ്ടാകുന്നത് സ്വാഭാവികമാണ്. അവർക്ക് ഇനി ഒരിക്കലും ഇങ്ങനെ തോന്നാത്ത സാഹചര്യം ഉറപ്പാക്കാൻ നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണം, യുവ ഇന്ത്യ സ്വപ്നങ്ങളും ഊർജ്ജവും നിറഞ്ഞതാണ്. അവരാണ് നമ്മുടെ വിജയത്തിന്റെ ഇന്ധനം.'സച്ചിന്‍ എക്സില്‍ കുറിച്ചു.










0 comments