ad
Deshabhimani

print edition ബലാത്സംഗത്തിന്‌ 
കാരണം ഇന്റർനെറ്റെന്ന്‌ എസ്‌പി നേതാവ്‌

s t hasan hate speech
വെബ് ഡെസ്ക്

Published on Jan 19, 2026, 12:15 AM | 1 min read


ലഖ്‌ന‍ൗ

ബലാത്സംഗം ആത്മീയ നേട്ടത്തിനെന്ന മധ്യപ്രദേശ്‌ കോൺഗ്രസ്‌ എംഎൽഎ ഭൂൽ സിങ്‌ ബരയ്യയുടെ സ്‌ത്രീ വിരുദ്ധ പരാമർശത്തിന്‌ പിന്നാലെ പീഡനത്തിന്‌ പുതിയ നിർവചനവുമായി സമാജ്‌വാദി പാർടി നേതാവ്‌ എസ്‌ ടി ഹസൻ. ഇന്റർനെറ്റാണ്‌ പീഡനത്തിന്‌ കാരണമെന്നാണ്‌ കണ്ടെത്തൽ.


അശ്ലീല ഉള്ളടക്കമുള്ള വീഡിയോകളും ഫോട്ടോകളും ഇന്റർനെറ്റ്‌ വഴി പ്രചരിക്കുന്നുണ്ട്‌. ഇത്‌ യുവാക്കളിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ ഉത്തേജനത്തിന്‌ കാരണമാകുമെന്നും ലൈംഗികാസക്തി നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്നും ഹസൻ പറഞ്ഞു. ഭൂൽ സിങ്‌ ബരയ്യയുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ബിഹാറിലെ ഫിലോസഫി വകുപ്പ്‌ മേധാവി ഹരി മോഹൻ ഝായുടെ കണ്ടെത്തലാണ്‌ താൻ കഴിഞ്ഞ ദിവസം പറഞ്ഞതെന്ന്‌ വിശദീകരിച്ച്‌ ഭൂൽ സിങ്‌ ബരയ്യ രംഗത്തുവന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home