Deshabhimani

ജുഡീഷ്യൽ പരീക്ഷാ നടത്തിപ്പും തെരഞ്ഞെടുപ്പ് രീതിയും സമഗ്രമായി പരിഷ്കരിക്കാൻ സുപ്രീം കോടതി

Judicial Recruitment
വെബ് ഡെസ്ക്

Published on Oct 01, 2026, 05:22 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ ജുഡീഷ്യൽ പരീക്ഷാ നടത്തിപ്പും തെരഞ്ഞെടുപ്പ് പ്രക്രിയയും സമഗ്രമായി പരിഷ്കരിക്കാൻ ഒരുങ്ങി സുപ്രീം കോടതി. ഗുജറാത്ത് ഹൈക്കോടതി നടത്തിയ ജില്ലാ ജഡ്ജി നിയമന പ്രക്രിയ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. പരീക്ഷാ നടത്തിപ്പ് രീതി മൊത്തത്തിൽ പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശങ്ങൾ രൂപീകരിക്കാനാണ് കോടതി മുൻഗണന നൽകുന്നത് എന്നു പറഞ്ഞു.


ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റീസ് കൂടി ഉൾപ്പെടുന്ന ബഞ്ചിലേക്ക് കേസ് മാറ്റാൻ ആവശ്യപ്പെട്ടു.


2024-25 വര്‍ഷം 25% ഡയറക്ട് റിക്രൂട്ട്മെന്റ് ക്വാട്ട പ്രകാരം 113 ജില്ലാ ജഡ്ജി ഒഴിവുകളിലേക്കാണ് ഗുജറാത്ത് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ പരീക്ഷാ പ്രക്രിയ പൂര്‍ത്തിയായപ്പോൾ ഒരാളെ പോലും കണ്ടെത്താനായില്ല. ഇതിനെതിരെ പരീക്ഷ ജയിച്ച രണ്ട് അഭിഭാഷകരാണ് കോടതിയെ സമീപിച്ചത്. ഇവര്‍ അഭിമുഖത്തിൽ പകുതി മാര്‍ക്ക് പോലും ലഭിച്ചില്ല. പരീക്ഷ എഴുതിയ 729 പേരിൽ 31 പേര്‍ മാത്രമാണ് ആദ്യ ഘട്ട പരീക്ഷ വിജയിച്ചത്. ഏഴ് വര്‍ഷത്തിനിടെ 264 ഒഴിവുകളിലേക്ക് പരീക്ഷ നടത്തിയതിൽ ഒരാൾ മാത്രമാണ് നിയമിതനായത് എന്നും ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home