രൂപയുടെ മൂല്യം ഇടിഞ്ഞു; ഡോളറിനെതിരെ 93.10

മുംബൈ: പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്ത രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് രൂപയുടെ മൂല്യത്തിൽ ഇടിവ്. തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ കുറഞ്ഞ് 93.10 എന്ന നിലയിലെത്തി.
ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സവും രൂപയെ വീണ്ടും സമ്മർദ്ദത്തിലാക്കി. തിങ്കളാഴ്ച 92.73-ൽ വ്യാപാരം ആരംഭിച്ച രൂപ, ഒരു ഘട്ടത്തിൽ 92.70 വരെ ഉയർന്നുവെങ്കിലും പിന്നീട് 93.24 എന്ന താഴ്ന്ന നിലയിലേക്ക് പതിച്ചു. ഒടുവിൽ 93.10-ൽ വ്യാപാരം അവസാനിപ്പിച്ചു.
ക്രൂഡ് ഓയിൽ
ആഗോള എണ്ണ വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 94.57 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഇത് 90 ഡോളറിന് താഴെയായിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ് തുടരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ മാറ്റങ്ങളില്ലാതെയാണ് വ്യാപാരം അവസാനിച്ചത്. സെൻസെക്സ് 26 പോയിന്റ് ഉയർന്ന് 78,520-ലും നിഫ്റ്റി 11 പോയിന്റ് ഉയർന്ന് 24,364-ലും ക്ലോസ് ചെയ്തു.










0 comments