അഞ്ച് വര്‍ഷം, നഷ്ടമായത് 16.81 രൂപ
വ്യാപാര കരാറിനെ കുറിച്ചുള്ള ആശങ്കകൾക്കിടെ രൂപ വീണ്ടും വീണു, 22 പൈസയുടെ ഇടിവ്

മുംബൈ:ഇന്ത്യ യു എസ് വ്യാപാര കരാര്‍ വിവരങ്ങൾ പുറത്തെത്തിയതോടെ ബുധനാഴ്ച ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 22പൈസ ഇടിഞ്ഞ് 90.54ആയി.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനുശേഷം അനുകൂല പ്രവണത പ്രവചിക്കപ്പെട്ടിരുന്നു. എങ്കിലും വിപണിയിൽ വിരുദ്ധ ചലനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ, യുഎസ് ഡോളറിനെതിരെ 90.35ൽ തുറന്ന രൂപ പിന്നീട് നിലംപൊത്തി 90.54 ആയി കുറഞ്ഞു. മുൻ ക്ലോസിനേക്കാൾ 22പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഒറ്റ ദിവസം, പതീക്ഷകൾ തകിടം മറിഞ്ഞു
ചൊവ്വാഴ്ച വ്യാപാര കരാറിൽ ഒപ്പുവെച്ചതായുള്ള വാര്‍ത്തകൾക്കിടെ വിപണി പ്രതീക്ഷയിലായിലുന്നു. ഒരു വ്യാപാര സെഷനിൽ 117പൈസ അഥവാ 1.28ശതമാനം റെക്കോർഡ് നേട്ടം രേഖപ്പെടുത്തി. യുഎസ് ഡോളറിനെതിരെ 90.32ൽ ക്ലോസ് ചെയ്തു. ഏറെനാൾ കൂടി മെച്ചം രേഖപ്പെടുത്തി എങ്കിലും തൊട്ടടുത്ത ദിവസം അത് നിരാശയിലേക്ക് താഴ്ന്നു.ചൊവ്വാഴ്ചത്തെ സന്തോഷവാർത്തയ്ക്ക് ശേഷം,രൂപ വീണ്ടും ദുർബലാവസ്ഥയിലേക്ക് മടങ്ങി.
ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എണ്ണ,കൽക്കരി ഉൾപ്പെടെയുള്ള യുഎസ് ഊർജ്ജ നയങ്ങൾ പിന്തുടരും.യുഎസിന്റെ അംഗീകാരത്തോടെ വെനിസ്വേലൻ ക്രൂഡിന്റെയും ഇറക്കുമതി വർദ്ധിപ്പിക്കും എന്നായിരുന്നു വിശദീകരണം.
യു എസിലേക്കുള്ള കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ പ്രതികാര നികുതി 18 ശതമാനായി കുറച്ചു. ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ ഈ നികുതി കുറയ്ക്കുന്നതായി പ്രതീതി സൃഷ്ടിക്കവഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്കുള്ള ചുങ്കം പ്രതിരോധമില്ലാതെ പൂജ്യത്തിലേക്ക് എത്തിച്ചു. ഇത് വിപണി തിരിച്ചറിയുന്ന പ്രതിഫലനമാണ്.
അഞ്ച് വര്‍ഷം, നഷ്ടമായത് 16.81 രൂപ
ഡോളറിനെതിരെ അഞ്ച് വര്‍ഷം കൊണ്ട് 18.7ശതമാനം തളര്‍ച്ചയാണ് രൂപ നേരിട്ടത്. 16.81രൂപയുടെ കുറവാണ് ഇത്. കഴിഞ്ഞ വര്‍ഷം മാത്രം നാല് രൂപ 27പൈസയുടെ കുറവ് ഉണ്ടായി. എന്നാൽ ഏഷ്യൻ രാജ്യങ്ങളിലെ ഇതര കറൻസികൾ എല്ലാം നില മെച്ചപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച,ആഭ്യന്തര ഓഹരി വിപണിയിൽ,സെൻസെക്സ് ആദ്യകാല വ്യാപാരത്തിൽ 68.49പോയിന്റ് ഉയർന്ന് 83,816.96എന്ന നിലയിലെത്തി,നിഫ്റ്റി 51.90പോയിന്റ് ഉയർന്ന് 25,779.45എന്ന നിലയിലെത്തി.എക്സ്ചേഞ്ച് ഡാറ്റ പ്രകാരം,വിദേശ സ്ഥാപന നിക്ഷേപകർ 2026ഫെബ്രുവരി 3ചൊവ്വാഴ്ച ₹5,236.28കോടിയുടെ ഓഹരികൾ വാങ്ങി.









0 comments