ad
Deshabhimani

അതിസാഹസികം ഈ രക്ഷാപ്രവർത്തനം; മഞ്ഞുമലയിൽ വൺ സ്കിഡ് ലാൻഡിങ്

Nun Kun Indian Army helicopter landing

Screengrab

വെബ് ഡെസ്ക്

Published on Aug 30, 2026, 04:34 PM | 1 min read

ലഡാക്ക്: ലഡാക്കിലെ കാർ​ഗിൽ മേഖലയിലുള്ള നൻകുൺ പർവതനിരകളിൽ കുടുങ്ങിയയാളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് അതിസാഹസികമായി. 18,600 അടി ഉയരത്തിലാണ് സൈന്യം ഹെലികോപ്ടർ ഇറക്കി പർവതാരോഹകനെ രക്ഷിച്ചത്. ശക്തമായ കാറ്റിൽ ദുർഘടമായ കുത്തനെയുള്ള മഞ്ഞുമലയിൽ ഹെലികോപ്ടർ ഇറക്കുകയായിരുന്നു.


ട്രക്കിങിനിടെ പർവതാരോഹകന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഏവിയേഷൻ പൈലറ്റുമാരുടെ സഹായംതേടി. പിന്നാലെയാണ് ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനം നടന്നത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ആർമി ഏവിയേഷൻ പൈലറ്റുമാർ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.





ലാൻഡിങ് സൗകര്യമില്ലാത്ത കുത്തനെയുള്ള മലഞ്ചെരുവിൽ അതീവ അപകടകരമായ വൺ-സ്കിഡ് ലാൻഡിങ് നടത്തുകയായിരുന്നു. ഹെലികോപ്ടറിന്റെ ഒരു വശത്തെ സ്‌കിഡ് മാത്രം മലഞ്ചരിവിലെ പാറക്കെട്ടിൽ ഉറപ്പിക്കുകയും പവർ ഉപയോഗിച്ച് ബാക്കി ഭാഗം വായുവിൽ സ്ഥിരമായി നിർത്തി ബാലൻസ് ചെയ്യുകയും ചെയ്യുന്ന രീതിയാണിത്. പരിക്കേറ്റയാളെ അതിവേഗം ഹെലികോപ്ടറിലേക്ക് കയറ്റുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു


വളരെ പ്രൊഫഷണലായ പൈലറ്റിന് മാത്രമേ ഇത്തരത്തിൽ ഹെലികോപ്ടർ ലാൻഡ് ചെയ്യിക്കാനാകൂ എന്നാണ് വിദ​ഗ്ധർ പറയുന്നത്. കൃത്യമായ പ്ലാനിങും ധൈര്യവും അനിവാര്യമാണ്. ഹെലികോപ്ടറിന്റെ ഭാരം പരമാവധി കുറച്ചുകൊണ്ടാണ് ദൗത്യം സാധ്യമാക്കിയത്. പരിക്കേറ്റയാളുടെ കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home