സ്വത്തവകാശം ഭരണഘടനാപരം; കൃത്യമായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി > സ്വത്തവകാശം ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീംകോടതി. കൃത്യമായ നഷ്ടപരിഹാരം നൽകാതെ
ഒരു വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. നിയമപരമായല്ലാതെ സ്വത്ത് ഏറ്റെടുക്കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആർ ഗവായി, എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് നിരീക്ഷണം.
1978ലെ 44ാം ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറിയെങ്കിലും ആർട്ടിക്കിൾ 300 A പ്രകാരം സ്വത്തിനുള്ള അവകാശം മനുഷ്യാവകാശമായി തുടരുകയാണെന്നും കോടതി പറഞ്ഞു. ബംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.









0 comments