പാസാക്കിയത് പ്രതിപക്ഷ അഭാവത്തിൽ
പുതുക്കിയ ആദായനികുതി ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബിൽ ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതുക്കിയ ബിൽ സഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. സെലക്ട് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്ക് ശേഷം പരിഷ്കരിച്ച പുതിയ ആദായനികുതി ബില്ലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ അവതരിപ്പിച്ചത്.
ആദായനികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ക്രോഡീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിടുന്നതായി ബിൽ അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു.
ഫെബ്രുവരി 13ന് അവതരിപ്പിച്ച ബിൽ കഴിഞ്ഞയാഴ്ച ലോക്സഭയിൽ നിന്ന് പിൻവലിച്ചിരുന്നു. സെലക്ട് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് എന്നാണ് വിശദീകരിച്ചത്. ബിജെപി അംഗം ബൈജയന്ത് പാണ്ഡ അധ്യക്ഷനായ ലോക്സഭാ സെലക്ട് കമ്മിറ്റി മുന്നോട്ടുവെച്ച 285 നിർദ്ദേശങ്ങളാണ് പുതുക്കുന്നതിന് പരിഗണിച്ചത്.









0 comments