ad
Deshabhimani

ഡിജിറ്റല്‍ അറസ്റ്റിനിരയായി വിരമിച്ച ജഡ്ജി; നഷ്ടമായത് ഒരു കോടിയിലധികം രൂപ

digital arrest

ഡിജിറ്റല്‍ അറസ്റ്റ്

വെബ് ഡെസ്ക്

Published on Mar 09, 2026, 04:22 PM | 1 min read

ഹൈദരാബാദ് : തെലങ്കാനയില്‍ വിരമിച്ച ജഡ്ജി ഡിജിറ്റല്‍ അറസ്റ്റിനിരയായി. തട്ടിപ്പില്‍ ഒരു കോടി രൂപയോളം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മല്‍ക്കാജ്ഗിരി സ്വദേശിയായ 69 കാരനാണ് തട്ടിപ്പിനിരയായത്. ജഡ്ജിയുടെ മൊബൈല്‍ നമ്പര്‍, പെണ്‍വാണിഭം അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. തട്ടിപ്പിനിരയായ വിവരം മൂന്ന് ദിവസം മുന്‍പാണ് പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പൊലീസിന്‍റെ വേഷത്തിലെത്തിയാണ് തട്ടിപ്പുകാര്‍ വ്യക്തികളെ കബളിപ്പിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ജനങ്ങളെ പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഡിജിറ്റല്‍ അറസ്റ്റുകളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home