Deshabhimani

ഊട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികൾക്ക് നിയന്ത്രണം; ഇ പാസ് ഇന്നുമുതൽ

KODAIKKANAL
വെബ് ഡെസ്ക്

Published on Apr 01, 2025, 09:48 AM | 1 min read

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനലിലേക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകൂ. ഊട്ടി, കൊടക്കനാൽ സന്ദർശിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തിൽ ഇ- പാസിന് അപേക്ഷിക്കാം.


പ്രാദേശിക വാഹനങ്ങൾക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങൾക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശനം അനുവദിക്കൂ. വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങൾക്ക് പ്രവേശനത്തിന് അനുമതി നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home