Deshabhimani

'സ്റ്റാർലിങ്കിന് സ്വാ​ഗതം, പക്ഷെ നിയമങ്ങൾ പാലിക്കണം'; വിവാദങ്ങൾക്ക് പിന്നാലെ റിലയൻസ്

elon musk mukesh ambani
വെബ് ഡെസ്ക്

Published on Oct 16, 2026, 11:25 AM | 1 min read

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ 'സ്റ്റാർലിങ്ക്' സേവനം ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ്. ഉപഗ്രഹ ആശയവിനിമയ മേഖലയിലെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ളവരോട് മത്സരത്തിന് തയാറാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കണം. അതുപോലെ ഇന്ത്യയിലെ എല്ലാ നിയമങ്ങളും പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥനാണെന്നുമായിരുന്നു മസ്കിനുള്ള റിലയൻസിന്റെ മറുപടി.


രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നൽകിയിരുന്നില്ല. ഇതോടെ ഇന്ത്യൻ വിപണിയിലെ ഏകാധിപത്യം കയ്യടക്കാൻ അംബാനി ശ്രമിക്കുകയാണ്, ആരാണ് രാജ്യത്തിന്റെ യഥാർഥ ബോസ് എന്ന് ചോദിച്ച് മസ്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് റിലയൻസിന്റെ മറുപടി.



സാറ്റലൈറ്റ് മേഖലയിൽ കുത്തകാവകാശം അനുവദിക്കില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയ്ക്കും ഗൗതം അദാനിയ്ക്കും ഇന്ത്യയുടെ വിവിധ മേഖലകളുടെ മേൽക്കൈ നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. 2016ൽ പ്രവർത്തനമാരംഭിച്ച റിലയൻസ് ജിയോയ്ക്ക് നിലവിൽ 53 കോടിയിലധികം ഉപഭോക്താക്കളാണുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home