print edition ഉമർ ഖാലിദിന്റെ മോചനം: ചീഫ് ജസ്റ്റിസിന് പ്രമുഖരുടെ തുറന്ന കത്ത്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാക്കേസിൽ ആറ് വർഷമായി വിചാരണ കൂടാതെ തടവിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നൂറിലധികം പ്രമുഖർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് തുറന്ന കത്തയച്ചു. അരുന്ധതി റോയ്, അമിതാവ് ഘോഷ്, പ്രകാശ് രാജ്, രാമചന്ദ്ര ഗുഹ, യോഗേന്ദ്ര യാദവ്, റാണ അയ്യൂബ്, സ്വര ഭാസ്‌കർ, ജയതി ഘോഷ് തുടങ്ങിയവരാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കത്തയച്ചത്.









0 comments