പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവ്

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഏർപ്പെടുത്തിയ, സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിന് ഇളവ്. പാചക വാതക സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള കാലയളവ് ഗ്രാമ നഗര വെത്യാസമില്ലാതെ 25 ദിവസമാക്കി. നിലവിൽ നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു ബുക്കിങ് ഇടവേള. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര പെട്രോളിയം- പ്രകൃതിവാകത മന്ത്രാലയം നൽകി.
നേരത്തെ 21 ദിവസമായിരുന്നു റീഫിൽ ബുക്ക് ചെയ്യാനുളള കാലയളവ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് ഇത് 25 ദിവസമായി ഉയർത്തിയത്. പ്രതിസന്ധിയുടെ പേരിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണവും കേന്ദ്ര സർക്കാർ കുത്തനെ കുറച്ചിരുന്നു. ഒരു വർഷം ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് ചുരുക്കിയത്.










0 comments