റീൽസിനിടെ അപകടം; കഴുത്തില്‍ കുരുക്ക് മുറുകി യുവതി മരിച്ചു

ലക്നൗ: സോഷ്യൽ മീഡിയ ആസക്തിയും റീൽസ് ഭ്രമവും എങ്ങനെ അപകടം വരുത്തുന്നു എന്നതിന്‍റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാവുകയാണ് ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലെ യുവതിയുടെ മരണം. വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് കുരുങ്ങി മരിക്കുകയായിരുന്നു. അങ്ങനെ റീല്‍സിന്റെ അരങ്ങേറ്റം മരണത്തില്‍ അവസാനിക്കുകയായിരുന്നു.
27 കാരിയായ മോഹിനി തന്റെ വീടിനുള്ളിൽ റീൽസ് ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. തൂങ്ങി മരിക്കുന്നതിന്‍റെ ഒരു രംഗം മോഹിനി പുനർനിർമിക്കാന്‍ ശ്രമിച്ചു. കഴുത്തിൽ കുരുക്ക് കെട്ടി മൊബൈൽ ഫോണിൽ അത് പകർത്താൻ ഒരു സ്റ്റൂളിൽ നിന്നു.നിമിഷങ്ങൾക്കുള്ളിൽ അപകടമുണ്ടായി. വഴുതി വീണതാണോ മനോനില തെറ്റിയതാണോ എന്ന് വ്യക്തമല്ല. കഴുത്തിൽ കുരുക്ക് മുറുകുകയും നിമിഷങ്ങൾക്കുള്ളിൽ മരിക്കുകയുമായിരുന്നു.
നാല് വയസ്സുള്ള മകൾ മുറിയിലേക്ക് പ്രവേശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി നിലവിളിച്ചോതടെ കുടുംബവും നാട്ടുകാരും ഓടിയെത്തി. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു










0 comments