റിസര്‍വ്വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു, പലിശ നിരക്കിൽ മാറ്റമില്ല

ന്യൂഡൽഹി:അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്. റീപ്പോ നിരക്ക് 5.25ശതമാനമായി തുടരും. കഴിഞ്ഞ ഡിസംബറിലെ യോഗത്തിൽ പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതൽ നടന്ന നാല് എം പി സി യോഗങ്ങളിലായി പലിശ നിരക്കിൽ മൊത്തം1.25ശതമാനം കുറവ് വരുത്തിയിരുന്നു. ഇത്തവണ വ്യത്യാസം പരിഗണിക്കാത്തതിനാൽ വ്യക്തിഗത, ഭവന,നിര്‍മ്മാണ, വായ്പകളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
പണപ്പെരുപ്പ അനുമാനവും ജിഡിപി അനുമാനവും ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക തന്ത്രം തീരുമാനിക്കുന്നതിനായി ഓരോ രണ്ട് മാസത്തിലും ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് തീരുമാനം പ്രഖ്യാപിച്ചത്.
അടുത്ത സാമ്പത്തിക വർഷത്തിലെ (മാർച്ച്-മെയ് 2026) ഒന്നാം പാദത്തിലെ പണപ്പെരുപ്പം 4% ആയി കണക്കാക്കുന്നു. നേരത്തെ ഇത് 3.9% ആയിരുന്നു. അതിനുശേഷമുള്ള പാദത്തിൽ ഇത് 4.2% ആയിരിക്കുമെന്ന് പ്രവചിക്കുന്നു. അടുത്ത മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ, മൊത്തത്തിലുള്ള ചില്ലറ പണപ്പെരുപ്പം 2.1% ആയി കരുതുന്നു. നടപ്പ് പാദത്തിൽ ഇത് 3.2% ആണ്.










0 comments