ad
Deshabhimani

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഒരാൾ മരിച്ചു; ആറുപേർക്കായി തിരച്ചിൽ

air ambulance ranchi
വെബ് ഡെസ്ക്

Published on Feb 23, 2026, 11:52 PM | 1 min read

റാഞ്ചി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്നു വീണു. പൊള്ളലേറ്റ സഞ്ജയ് കുമാർ എന്ന രോ​ഗിയുമായി പോവുകയായിരുന്ന വിമാനമാണ് തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന സഞ്ജയ് കുമാർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരും മെഡിക്കൽ സംഘവും അടക്കം മറ്റ് ആറുപേർക്കായി ചത്രയിലെ വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്.


റെഡ്ബേർഡ് എയർവേഴ്‌സ് ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളലേറ്റ സഞ്ജയ് കുമാറിനെ അടിയന്തര ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 7:11-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 7:34-ഓടെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. 10 മണിക്ക് ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു.


ചത്ര ജില്ലയിലെ കസിയാത്തു വനമേഖലയിലാണ് വിമാനം വീണത്. രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും പാരാമെഡിക്കൽ ജീവനക്കാരനും രോഗിയുടെ രണ്ട് സഹായികളുമാണ് കാണാതായ മറ്റുള്ളവർ. ഡിജിസിഎയും സംസ്ഥാന അധികൃതരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home