ad
Deshabhimani

print edition യുപി ജ‍ൗഹർ 
സർവകലാശാലയിലെ 
40ൽ 38 കെട്ടിടവും 
പൊളിക്കണമെന്ന്

Jauhar University
വെബ് ഡെസ്ക്

Published on Jul 18, 2026, 01:09 AM | 1 min read

ലഖ്‌ന‍ൗ: ​ഉത്തർപ്രദേശിലെ മുഹമ്മദ്‌ അലി ജ‍ൗഹർ​ സർവകലാശാലയിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണവും 15 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്ന്‌ സർക്കാർ നോട്ടീസ്‌. മെഡിക്കൽ കോളേജിനും ഒരു അക്കാദമിക് ബ്ലോക്കിനും മാത്രമാണ് അനുമതിയുള്ളതെന്നും ബാക്കിയുള്ളവ അനധികൃതമായാണ് നിർമിച്ചതെന്നും ചൂണ്ടിക്കാട്ടി റാംപുർ വികസന അതോറിറ്റിയാണ് ഉത്തരവിട്ടത്. കെട്ടിടങ്ങൾ 15 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്നും വീഴ്ചവരുത്തിയാൽ നേരിട്ട് നടപടികളിലേക്ക് കടക്കുമെന്നും ബുധനാഴ്‌ചത്തെ ഉത്തരവിൽ പറഞ്ഞു.


സമാജ്‌വാദി പാർടി നേതാവും മുൻ മന്ത്രിയുമായ അസം ഖാൻ ചെയർമാനായ ട്രസ്റ്റിന്റേതാണ്‌ സർവകലാശാല. നിർമാണ സമയത്ത്‌ പ്രദേശം റാംപുർ അതോറിറ്റിയുടെ പരിധിയിൽ ആയിരുന്നില്ലെന്ന വാദം അധികൃതർ തള്ളി. വിദ്യാഭ്യാസത്തിലടക്കം സർക്കാർ വർഗീയത കാണുകയാണെന്ന്‌ എസ്‌പി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home