print edition ബംഗാളിൽ വൻ റാലി

ഗോപി
Published on Jan 13, 2026, 03:06 AM | 1 min read
കൊൽക്കത്ത
വെനസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ യുഎസ് കോൺസുലേറ്റിലേക്ക് ഇടതുപക്ഷ പാർടികളുടെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പാർക്ക് സ്ട്രീറ്റ് ജംഗ്ഷനിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന യോഗത്തിൽ ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, മുതിർന്ന സിപിഐ എം നേതാവ് സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ഘടക കക്ഷി നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു. സാമ്രാജ്യത്വ അധിനിവേശം ഉടൻ അവസാനിപ്പിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും നിരുപാധികം മോചിപ്പിക്കണമെന്ന് മാർച്ച് ആവശ്യപ്പെട്ടു. വിവധ തുറകളിൽപ്പെട്ട നിരവധി ആളുകൾ പങ്കെടുത്തു.










0 comments