മുഖ്യമന്ത്രി തര്‍ക്കം: രാജ്യസഭാ സീറ്റ് വേണ്ടെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് വർഷമായി കർണാടക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഈ സ്ഥാനം ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.അതേസമയം ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം അനുസരിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് രാജിക്കാര്യത്തിൽ തീരുമാനമായത്. ഉടൻ തന്നെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേർക്കുമെന്നും, അതിൽ സിദ്ദരാമയ്യ തൻ്റെ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് വിവരം.










0 comments