റഷ്യന്‍ വിജയദിന പരേഡ്: രാജ്‌നാഥ് സിങ് പങ്കെടുക്കില്ല; പകരം സഹമന്ത്രി

ന്യൂഡൽഹി : റഷ്യയുടെ വിജയദിന പരേഡില്‍ പങ്കെടുക്കുന്നതിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പിൻവാങ്ങി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ–- പാകിസ്ഥാൻ സംഘർഷ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം പ്രതിരോധ സഹമന്ത്രി സഞ്‌ജയ് സേത്ത് പങ്കെടുക്കും.
രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമനിക്കുമേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികമാണ് മെയ് ഒമ്പതിന് നടത്തുന്ന വിക്ടറി ഡേ പരേഡ്. മോദിയെയാണ് പരിപാടിയിലേക്ക് റഷ്യ ഔദ്യോഗികമായി ക്ഷ ണിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ, വിയത്‌നാം പ്രസിഡന്റ് ലുവോങ് കുവോങ്, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, വെനിസ്വല പ്രസിഡന്റ് നിക്കോളാസ് മഡൂറോ തുടങ്ങി 19 ലോകനേതാക്കൾ പങ്കെടുക്കും.










0 comments