വിജയ്‌യുടെ വിജയത്തിൽ പ്രതികരണം തേടി മാധ്യമങ്ങൾ; കൈകൂപ്പി പുഞ്ചിരിച്ച് മറുപടി പറയാതെ രജനീകാന്ത്

Photo Credit: PTI
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ സൂപ്പർസ്റ്റാർ രജനികാന്ത്.
ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനികാന്തിനെ വളഞ്ഞ മാധ്യമപ്രവർത്തകർ വിജയിന്റെ രാഷ്ട്രീയ വിജയത്തെക്കുറിച്ച് പ്രതികരണം തേടിയെങ്കിലും താരം മൗനം പാലിക്കുകയായിരുന്നു.
ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന രജനികാന്ത്, പുഞ്ചിരിയോടെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷം വേഗത്തിൽ നടന്നുനീങ്ങുകയായിരുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ രജനികാന്ത് നടത്തുന്ന ആദ്യ വിമാനത്താവള സന്ദർശനമായിരുന്നു ഇത്. ഇതോടെ താരത്തിന്റെ മൗനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വിമാനത്താവളത്തിലൂടെ നീങ്ങുന്ന രജനികാന്തിനോട് മാധ്യമപ്രവർത്തകർ ആവർത്തിച്ച് പ്രതികരണം ചോദിക്കുന്നതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നേരത്തെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യകാരണങ്ങളാൽ പിന്മാറിയ രജനികാന്ത്, വിജയ്‌യുടെ രാഷ്ട്രീയ വിജയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്.










0 comments