ad
Deshabhimani

അധ്യാപകർ സുഖനിദ്രയിൽ; രാജസ്ഥാനിലെ സ്കൂളിൽ ഉച്ചഭക്ഷണ പാത്രങ്ങൾ ചുമന്ന് വിദ്യാർത്ഥികൾ

Rajasthan.jpg
വെബ് ഡെസ്ക്

Published on Apr 30, 2026, 10:30 AM | 1 min read

ജയ്‌പൂർ: രാജസ്ഥാനിലെ വിദ്യാലയത്തിൽ അധ്യാപകർ ക്ലാസ് മുറിയിൽ ഉറങ്ങുമ്പോൾ, ഉച്ചഭക്ഷണത്തിനുള്ള വലിയ പാത്രങ്ങൾ വിദ്യാർത്ഥികളെക്കൊണ്ട് ചുമപ്പിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം പുകയുന്നു. രാജസ്ഥാനിലെ ഒരു സർക്കാർ വിദ്യാലയത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.


സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളിൽ കസേരകൾ ചേർത്തിട്ട് അധ്യാപകർ സുഖമായി ഉറങ്ങുന്നതും, അതേസമയം കൊച്ചു കുട്ടികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ പാത്രങ്ങൾ സ്കൂൾ മുറ്റത്തിലൂടെ ചുമന്നുകൊണ്ട് പോകുന്നതുമാണ് വീഡിയോയിലുള്ളത്.


അധ്യാപകരുടെ ഈ നിരുത്തരവാദപരമായ സമീപനത്തിനെതിരെ രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും പഠനവും ഉറപ്പാക്കേണ്ട അധ്യാപകർ അവരെ ബാലവേലയ്ക്ക് സമാനമായ ജോലികൾ ചെയ്യിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.


വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി പ്രാഥമിക പരിശോധന നടത്തി. കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി. രാജസ്ഥാനിലെ വിദ്യാഭ്യാസ രംഗത്തെ ഇത്തരം ജീർണ്ണതകൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home