Deshabhimani

രാജസ്ഥാൻ റിഫൈനറി തീപിടിത്തം: ഉദ്ഘാടനം മാറ്റിവച്ചു, അന്വേഷണം പ്രഖ്യാപിച്ചു

rajasthan refinery fire break out

പച്ച്പദ്ര റിഫൈനറിയിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തിന്റെ ദൃശ്യം(Photo: ANI)

വെബ് ഡെസ്ക്

Published on Apr 20, 2026, 06:50 PM | 1 min read

ബലോത്ര: രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്ച്പദ്ര റിഫൈനറിയിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന റിഫൈനറിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.


ഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിന് (CDU) സമീപമാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. നാശനഷ്ടങ്ങളുടെ വിലയിരുത്തൽ നടന്നുവരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് പുറമെ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ തിങ്കളാഴ്ച നടത്താനിരുന്ന സന്ദർശനവും റദ്ദാക്കി.


Related News

സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാർ ഒരുക്കങ്ങളിൽ തിടുക്കം കാട്ടിയെന്നും പദ്ധതി നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലി പറഞ്ഞു. പദ്ധതിയുടെ ഏകദേശ നിക്ഷേപം 79,450 കോടി രൂപയാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ വലിയ പ്രാധാന്യമുള്ള പദ്ധതിയായാണ് ഈ റിഫൈനറി വിലയിരുത്തപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home