ad
Deshabhimani

സംസാരിക്കാൻ കൂട്ടാക്കിയില്ല; രാജസ്ഥാനിൽ 14 വയസ്സുകാരിക്ക് നേരെ ആസിഡ് ഒഴിച്ച് ഫോട്ടോഗ്രാഫർ

Acid Attack.jpg
വെബ് ഡെസ്ക്

Published on Jan 20, 2026, 10:29 AM | 1 min read

ജയ്‌പൂർ: സംസാരിക്കാൻ വിസമ്മതിച്ചതിന് പതിനാലുകാരിക്ക് നേരെ ആസിഡ് എറിഞ്ഞ 19-കാരനായ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്.


ഓംപ്രകാശ് എന്ന യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്. വിവാഹ ചടങ്ങുകളിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ഓംപ്രകാശ്, ഒരു വിവാഹത്തിനിടെയാണ് പെൺകുട്ടിയെ ആദ്യമായി കാണുന്നത്.


തുടർന്ന് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുകയും സംസാരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങിയില്ല. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.


പെൺകുട്ടി നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിലവിൽ പെൺകുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് തിരച്ചിലിനൊടുവിൽ പിടികൂടി. പ്രതിക്കെതിരെ ബിഎൻഎസ്, പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home