ad
Deshabhimani

പൊലീസുകാരെ അസഭ്യം പറഞ്ഞു; രാജസ്ഥാൻ മന്ത്രി ഗൗതം ദാക്കിനെതിരെ കേസ്

Rajastan BJP.jpg
വെബ് ഡെസ്ക്

Published on May 29, 2026, 07:09 AM | 1 min read

ജയ്‌പൂർ: രാജസ്ഥാനിൽ പൊലീസുകാരെ ഫോണിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി മന്ത്രിക്ക് എതിരെ കേസ്. രാജസ്ഥാൻ സഹകരണ വകുപ്പ് മന്ത്രി ഗൗതം കുമാർ ദാക്കിനെതിരെയാണ് ചിത്തോഡ്ഗഢിലെ ദുങ്‌ല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.


സ്റ്റേഷനിലെ കോൺസ്റ്റബിളിനെ മന്ത്രി മൂന്ന് മിനിറ്റോളം നീണ്ട ഫോൺ സംഭാഷണത്തിൽ 17 തവണ അസഭ്യം പറയുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.


ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ ഫോണിൽ വിളിച്ച മന്ത്രി, തന്റെ അധികാരം ഉപയോഗിച്ച് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു.


പൊലീസുകാരുടെ യൂണിഫോമിനെ അപമാനിക്കുന്ന രീതിയിലും അവരുടെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും അതീവ മോശം ഭാഷയിലാണ് മന്ത്രി സംസാരിച്ചത്.


മന്ത്രിയുടെ അസഭ്യവർഷം അടങ്ങിയ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ രാജസ്ഥാൻ രാഷ്ട്രീയത്തിൽ വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.


ഭരണത്തിന്റെ തിമിരത്തിൽ ബിജെപി മന്ത്രിമാർ പൊതുജനങ്ങളോടും സർക്കാർ ഉദ്യോഗസ്ഥരോടും എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നും മന്ത്രിയെ ഉടനടി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തിൽ വലിയ ജനരോഷം ഉയർന്നതോടെയാണ് ഒടുവിൽ മന്ത്രിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home