Deshabhimani

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നവരാത്രിക്ക് പ്രത്യേക ട്രെയിനുകൾ, ടിക്കറ്റ് ബുക്കിംഗ് ഇന്നുമുതൽ

special train
വെബ് ഡെസ്ക്

Published on Oct 14, 2026, 10:34 AM | 1 min read

ന്യൂഡല്‍ഹി: നവരാത്രി ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിലെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ കേരളത്തിൽ നിന്ന് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ഒക്ടോബർ 14 രാവിലെ 8 മണി മുതൽ ആരംഭിച്ചിട്ടുണ്ട്.



1. തിരുവനന്തപുരം നോർത്ത് - സാന്ത്രാഗച്ചി (കൊൽക്കത്ത) സ്പെഷ്യൽ ട്രെയിൻ


ട്രെയിൻ നമ്പർ 06105 (തിരുവനന്തപുരം നോർത്ത് - സാന്ത്രാഗച്ചി):

വ്യാഴാഴ്ച (ഒക്ടോബർ 15) ഉച്ചകഴിഞ്ഞ് 2.15-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.45-ന് സാന്ത്രാഗച്ചിയിൽ എത്തിച്ചേരും .


ട്രെയിൻ നമ്പർ 06106 (സാന്ത്രാഗച്ചി - തിരുവനന്തപുരം നോർത്ത്): ഞായറാഴ്ച (ഒക്ടോബർ 18) ഉച്ചകഴിഞ്ഞ് 2.15-ന് സാന്ത്രാഗച്ചിയിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 9.55-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.


2. ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ


ട്രെയിൻ നമ്പർ 06575 (ബെംഗളൂരു കന്റോൺമെന്റ് - തിരുവനന്തപുരം നോർത്ത്):

വെള്ളിയാഴ്ച (ഒക്ടോബർ 16) വൈകുന്നേരം 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.


ട്രെയിൻ നമ്പർ 06576 (തിരുവനന്തപുരം നോർത്ത് - ബെംഗളൂരു കന്റോൺമെന്റ്):

ശനിയാഴ്ച (ഒക്ടോബർ 17) ഉച്ചകഴിഞ്ഞ് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.00 മണിക്ക് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home