print edition ജാതി അധിക്ഷേപം: ഖാർഗെയ്‌ക്ക് നീതി ലഭ്യമാക്കണമെന്ന് രാഹുൽ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കുനേരെയുണ്ടായ ജാതി അധിക്ഷേപത്തിൽ എസ്‌സി, എസ്‌ടി നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഖാർഗെ പങ്കെടുത്ത പരിപാടിക്കുശേഷം സംഘപരിവാറുകാർ ശുദ്ധീകരണം നടത്തിയതിലാണ് രാഹുലിന്റെ പ്രതികരണം.
ഖാർഗെയ്‌ക്ക് നീതി ഉറപ്പാക്കേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കടമയാണ്. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ പ്രധാനമന്ത്രി നിർദേശിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അതേസമയം, ജാതിയധിക്ഷേപം നേരിട്ട ഖാർഗെയ്‌ക്ക് കോൺഗ്രസ് പ്രവർത്തക സമിതിയിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നത് രാഹുൽ ശരിവച്ചു. പ്രവർത്തക സമിതിയിലെ ‘ചിലർ’ പിന്തുണച്ചില്ലെന്നാണ് ഖാർഗെ പറഞ്ഞത്. താനും മറ്റ് നിരവധിപേരും അദ്ദേഹത്തെ പിന്തുണച്ചുവെന്നും ചോദ്യത്തിന് മറുപടി നൽകി.










0 comments