രാഹുൽ ഗാന്ധിക്ക് എതിരായ പൗരത്വ കേസ്; കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ അനുമതി

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്തുള്ള കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷിയായി ഉൾപ്പെടുത്താൻ അലഹബാദ് ഹൈക്കോടതി അനുമതി. ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി അധ്യക്ഷനായ ലഖ്‌നൗ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹർജിക്കാരനായ എസ് വിഘ്‌നേഷ് ശിശിറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇതോടെ വിഷയത്തിൽ കേന്ദ്രത്തിന് ഔദ്യോഗികമായി മറുപടി നൽകാൻ സാധിക്കും. പൗരത്വ കേസുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളും ഏപ്രിൽ 6-നകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.










0 comments