ad
Deshabhimani

print edition 114 റഫാൽ വിമാനംകൂടി വാങ്ങാൻ നീക്കം ; 3.25 ലക്ഷം കോടിയുടെ ഇടപാട്‌

Rafale Fighter Jets
വെബ് ഡെസ്ക്

Published on Jan 15, 2026, 12:11 AM | 1 min read


ന്യൂഡൽഹി

​ഫ്രാൻസിൽ നിന്നും 114 റഫാൽ വിമാനങ്ങൾകൂടി വാങ്ങാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വ്യോമസേന സമർപ്പിച്ച 3.25 ലക്ഷം കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട ശുപാർശയിൽ പ്രതിരോധമന്ത്രാലയം ഉടൻ തീരുമാനമെടുക്കും. 12 മുതൽ 18 വരെ വിമാനങ്ങൾ ഫ്രാൻസിൽനിന്ന്‌ എത്തിക്കാനും ബാക്കിയുള്ളവ ഇന്ത്യയിൽ തന്നെ നിർമിക്കാനുമാണ്‌ ആലോചന. ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങൾ നേരത്തെ എത്തിച്ചിരുന്നു. നാവികസേന കഴിഞ്ഞവർഷം അവർക്ക്‌ അനുയോജ്യമായ രീതിയിലുള്ള 26 റഫാലുകൾക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്‌.


എഫ്‌–35, എസ്‌യു–57 പോലെയുള്ള അഞ്ചാംതലമുറ പോർവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക്‌ കൈമാറാമെന്ന്‌ അറിയിച്ച്‌ റഷ്യയും അമേരിക്കയും രംഗത്തെത്തിയിരുന്നു. എന്നാൽ, 4.5 തലമുറയിലുള്ള റഫാൽതന്നെ വാങ്ങാനാണ്‌ കേന്ദ്രസർക്കാരിന്റെ തീരുമാനം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home