ad
Deshabhimani

കൊച്ചി മുംബെെ ഡൽഹി എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്സ് സർവീസ് നടത്തും

QATAR
വെബ് ഡെസ്ക്

Published on Mar 10, 2026, 10:43 AM | 1 min read

ദോഹ: അടുത്ത രണ്ട് ദിവസത്തേക്ക് ഖത്തർ എയർവേയ്സ് ദോഹയിൽ നിന്നും സർവീസ് നടത്തുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഇന്ന് ഡൽ‌ഹി, കൊച്ചി , മുംബെെ എന്നിവിടങ്ങളിലേക്കാണ് എയർ‌വേയ്സ് സർവീസ് നടത്തുകയെന്ന് ഖത്തർ എയർവേയേസ് അറിയിച്ചു.ആകെ പത്ത് സർവീസാണ് ഇന്ന് നടക്കുക. 10ൽ മൂന്നെണ്ണം ഇന്ത്യയിലേക്കാണെന്നുള്ളതാണ് ആശ്വാസം.


15 സർവീസുകൾ നാളെ നടക്കും. അതിൽ ഡൽഹി, മുംബെെ, കൊച്ചി എന്നിങ്ങനെ ഉൾപ്പെടും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരോ ഇനിയും ബുക്ക് ചെയ്ത് പാസഞ്ചർ ലിസ്റ്റിലേക്ക് ഉൾപ്പെടാൻ കഴിയുന്നവർ (ഇതിന് പ്രത്യേക മാനദണ്ഡങ്ങൾ ഫണ്ട്) എന്നിവർ മാത്രമെ എയർപോർട്ടിലേക്ക് എത്തിച്ചേരേണ്ടതുള്ളു എന്നും അധികൃതർ വ്യക്തമാക്കി.


അതേസമയം ഇന്ത്യയിൽ നിന്നും തിരിച്ച് ദോഹയിലേക്ക് പോകാൻ അടുത്ത മൂന്ന് ദിവസം അവസരമുണ്ടാകും. ഇന്നും നാളെയും മറ്റന്നാളുമാണ് സർ‌വീസുള്ളത്. ഇത്തരത്തിൽ 3 ദിവസത്തേക്കുള്ള ഷെഡ്യൂൾ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഡൽഹിയിൽ നിന്നു ദോഹയിലേക്ക് സർവീസ് നടത്തും.മറ്റന്നാൾ കൊച്ചിയിൽ നിന്നും ഡൽഹി മുംബെെ എന്നിവിടങ്ങളിൽ നിന്നും എയർവേയ്സ് സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home