ad
Deshabhimani

പുരി രഥയാത്ര; തിക്കിലും തിരക്കിലും 3 മരണം

puri
വെബ് ഡെസ്ക്

Published on Jun 29, 2025, 09:01 AM | 1 min read

ന്യൂഡൽഹി : ഒഡീഷയിലെ പുരി ജ​ഗനാഥ ക്ഷേത്രത്തിലെ രഥോത്സവത്തിൽ തിക്കിലും തിരക്കിലും മൂന്ന് മരണം. നിരവധിപേർക്ക് പരിക്കുണ്ടെന്നും റിപ്പോർട്ട്. പ്രേമകാന്ത മൊഹന്തി (80), ബസന്തി സാഹു (36), പ്രഭാതി ദാസ് (42) എന്നിവരാണ് മരിച്ചതെന്ന് പുരി ജില്ലാ ആസ്ഥാന ആശുപത്രിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഒഡീഷ നിയമമന്ത്രി പൃഥിവിരാജ് ഹരിചന്ദൻ അനുശോചനം രേഖപ്പെടുത്തുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.


ഞായർ രാവിലെ 4.00 നും 5.00 നും ഇടയിലാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ശനിയാഴ്ച ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് രഥങ്ങൾ ശാരദാ ബാലിയിൽ എത്തിയിരുന്നു. മരക്കഷണങ്ങൾ വഹിച്ചുകൊണ്ടുള്ള രണ്ട് ട്രക്കുകൾ ഇതിനകം തിരക്കേറിയ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സ്ഥിതിഗതികൾ വഷളായതായി ദൃക്‌സാക്ഷികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home