ad
Deshabhimani

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് തുടരുന്നു

panjab
വെബ് ഡെസ്ക്

Published on Dec 14, 2025, 12:46 PM | 1 min read

പഞ്ചാബിൽ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളിൽ പോളിംങ് തുടരുന്നു. കടുത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് പോളിംഗ്. വൈകുന്നേരം 4 മണി വരെ തുടരും. വോട്ടെണ്ണൽ ഡിസംബർ 17 ന് ആണ്.


22 ജില്ലാ പരിഷത്തുകളുടെ 347 സോണുകളിലേക്കും 153 പഞ്ചായത്ത് സമിതികളുടെ 2,838 സോണുകളിലേക്കുമുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ്. 9,000-ത്തിലധികം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. ആകെ 1.36 കോടി വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തുക.


18,224 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 860 ഹൈപ്പർസെൻസിറ്റീവ്, 3,405 സെൻസിറ്റീവ് പോളിംഗ് ലൊക്കേഷനുകളുണ്ടെന്ന് അവർ പറഞ്ഞു. 44,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home