പഞ്ചാബിൽ വോട്ടർപട്ടികയിൽ ഭഗത് സിംഗിന്റെ ചിത്രം; പ്രതിഷേധങ്ങൾക്കിടയിൽ വീണ്ടും എസ്‌ഐആർ ക്രമക്കേട്

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ വോട്ടർപട്ടികയിൽ ഭഗത് സിംഗിന്റെ ചിത്രം. ലുധിയാന ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ ഭാഗം 38-ൽ സീരിയൽ നമ്പർ 422-ലാണ് ഭഗത് സിംഗിന്റെ ഫോട്ടോ പതിച്ചുള്ള വോട്ടറുള്ളത്.
തെറ്റായ ഫോട്ടോ മുമ്പത്തെ ഒരു വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നുവെന്നും 2026 ഓഗസ്റ്റ് 13 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശരിയായ ഫോട്ടോ ഉൾപ്പെടുത്തിയ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം.
പഞ്ചാബിൽ മാത്രം ആയിരക്കണക്കിന് വോട്ടർമാരെയാണ് എസ്‌ഐആറിനു ശേഷം ഒഴിവാക്കിയത്. നിരവധിയാളുകൾ ഇതിനെതിരെ അപ്പീലുമായി രംഗത്തെത്തിയിട്ടുണ്ട്. 13 കോടിയോളം വോട്ടർമാരെയാണ് രാജ്യത്താകെ എസ്‌ഐആർ നടപടികളിലൂടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
അതേസമയം നിലവിലില്ലാത്ത വിലാസങ്ങളിലും മരിച്ച ആളുകളുടെ പേരുകളിലും വോട്ടർമാർ പട്ടികയിലുമുണ്ട്. പൂർണമായും ബിജെപി നിർമിത വോട്ടർപട്ടിക ക്രമക്കേടാണ് എസ്‌ഐആറിലൂടെ നടന്നത്.
അതിനു കൂട്ടുനിന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്താകെ പ്രതിഷേധം കത്തുന്ന സാഹചര്യത്തിലാണ് പുതിയ ക്രമക്കേട് പുറത്ത് വന്നിരിക്കുന്നത്.









0 comments