പഞ്ചാബിൽ അതിർത്തി വഴി മയക്കുമരുന്ന് കടത്തുന്ന സംഘം പിടിയിൽ; 4 കിലോ ഹെറോയിൻ കണ്ടെത്തി

പ്രതീകാത്മകചിത്രം
ചണ്ഡീഗഡ് : അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് മൊഡ്യൂൾ പിടികൂടി പഞ്ചാബ് പൊലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 4.13 കിലോഗ്രാം ഹെറോയിൻ കണ്ടെടുക്കുകയും ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളായ ഇരുവരും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട്, ആയുധ നിയമം എന്നിവ പ്രകാരം മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.
യൂറോപ്പ് ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരുമായും മയക്കുമരുന്ന് കേസുകളിൽ നിലവിൽ ജയിലിലുള്ളവരുമായും ഇവർ നേരിട്ട് ബന്ധപ്പെട്ടിരുന്നു. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തിനും മജ്ഹ, ദോബ മേഖലകളിലുടനീളം ചരക്കുകൾ വിതരണം ചെയ്യുന്നതിനും ഇവർ സൗകര്യമൊരുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി യാദവ് പറഞ്ഞു. അമൃത്സറിലെ സുൽത്താൻവിൻഡ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കള്ളക്കടത്ത് ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും യാദവ് പറഞ്ഞു.









0 comments