കാർഷിക വിപണന നയചട്ടക്കൂടിനെതിരെ പ്രമേയം പാസാക്കി പഞ്ചാബ്

Photo Credit: X
ന്യൂഡൽഹി: ഐതിഹാസിക കർഷകപ്രക്ഷോഭത്തെ തുടർന്ന് കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവാതിലിൽക്കൂടി നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ കാർഷിക വിപണന നയ ചട്ടക്കൂടിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി.
സംയുക്ത കിസാൻമോർച്ച (എസ്‌കെഎം) പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനോട് പ്രമേയം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കൃഷി മന്ത്രി ഗുർമീത് സിങ് ഖുഡിയൻ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി സഭ പാസാക്കി. രണ്ട് ബിജെപി അംഗങ്ങൾ വിട്ടുനിന്നു. പ്രാദേശിക കർഷകരെയും വിപണികളെയും സംരക്ഷിക്കണമെന്ന് പ്രമേയം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എസ്‌കെഎമ്മിന്റെ ആവശ്യം മാനിച്ച് പ്രമേയത്തിന്റെ പകർപ്പ് പ്രധാനമന്ത്രിക്ക് പഞ്ചാബ് സർക്കാർ അയച്ചുനൽകും.










0 comments