പുതുച്ചേരിയിൽ സിപിഐ എം നാല് സീറ്റിൽ മത്സരിക്കും

പുതുച്ചേരി: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ രാജാങ്കം (ലാസ്‌പേട്ട്), കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ ദക്ഷിണാമൂർത്തി (തിരുഭുവനൈ), ലോയേഴ്‌സ് യൂണിയൻ യൂണിറ്റ് സെക്രട്ടറിയും സിപിഐ എം ജില്ലാകമ്മിറ്റി അംഗവുമായ അഡ്വ ശരവണൻ (മുത്യാൽപേട്ട്), ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ ഇളവരശി (ബാഹൂർ) എന്നിവരാണ് സ്ഥാനാർഥികൾ. തിങ്കളാഴ്‌ച നാമനിർദേശ പത്രിക സമർപ്പിച്ചു.
കേരളത്തിനൊപ്പം ഏപ്രിൽ ഒൻപതിനാണ് പുതുച്ചേരിയിലും തെരഞ്ഞെടുപ്പ്. മെയ് നാലിന് ഫലം വരും.










0 comments