മഡൂറോയ്ക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിൽ ഇന്ന് പ്രതിഷേധ പരിപാടി

ന്യൂഡൽഹി: അമേരിക്ക അനധികൃമായി തട്ടിക്കൊണ്ടുപോയി തടവിൽ വച്ചിരിക്കുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2 എച്ച്കെഎസ് സുർജിത് ഭവനിൽ നടക്കുന്ന ഐക്യദാർഢ്യ സദസിൽ ഇടത് പാർടികളും മറ്റ് മതനിരപേക്ഷ പാർടികളും പങ്കെടുക്കും.
വെനസ്വേലയിലെ അമേരിക്കൻ ഇടപെടൽ നിർത്തുക, രാജ്യത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള അമേരിക്കയുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൊതുയോഗം സംഘടിപ്പിക്കുന്നത്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക തട്ടിക്കൊണ്ടുപോയതിനെ ഇടതു പാർടികൾ ശക്തമായി അപലപിച്ചിരുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എഐഎഫ്ബി ജനറൽ സെക്രട്ടറി ജി ദേവരാജൻ, രവി റായ് സിപിഐ (എംഎൽ) ലിബറേഷൻ, ആർഎസ് ദാഗർ (ആർഎസ്പി), തിരുച്ചി ശിവ എംപി (ഡിഎംകെ), ജാവേദ് അലി ഖാൻ എംപി (എസ് പി), മനോജ് ഝാ എംപി (ആർജെഡി) സന്ദീപ് പതക് എംപി (എഎപി) തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സംസാരിക്കും.










0 comments