ad
Deshabhimani

പ്രിയങ്കാ ഗാന്ധിയുടെ മകൻ റെയ്ഹാൻ വധ്ര വിവാഹിതനാകുന്നു

aviva-baig

റെയ്ഹാൻ വധ്രയും അവിവ ബെയ്ഗും

വെബ് ഡെസ്ക്

Published on Dec 30, 2025, 12:31 PM | 1 min read

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയുടേയും റോബർട്ട് വധ്രയുടേയും മകൻ റെയ്ഹാൻ വധ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഡൽഹി സ്വദേശി അവിവ ബെയ്ഗാണ് വധു. ഇരുവരും ഏഴുവർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.


ഇരു കുടുംബങ്ങളും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 25കാരനായ റെയ്ഹാൻ വിഷ്വൽ ആർടിസ്റ്റാണ്. അവിവ ബെയ്ഗ് ഫോട്ടോ​ഗ്രാഫറും പ്രൊഡ്യൂസറുമാണ്.


ഇരു കുടുംബങ്ങളിലെയും അടുത്ത കുടുംബാംഗങ്ങൾ മാത്രമേ വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home