ad
Deshabhimani

ഛത്തീസ്ഗഡിൽ വിമാനം തകർന്ന് വീണിട്ടില്ലെന്ന് അധികൃതർ

ഛത്തീസ്ഗഡിൽ തകർന്നുവീണ പ്രൈവറ്റ് ജെറ്റ് (എക്സിൽ പ്രചരിക്കുന്ന ചിത്രം)

വെബ് ഡെസ്ക്

Published on Apr 20, 2026, 04:29 PM | 1 min read| Watch Time : 9s

റായ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂരിൽ വിമാനാപകടം നടന്നുവെന്ന പ്രചാരണം ജില്ലാ അധികൃതർ നിഷേധിച്ചു. അപകടം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാരായൺപൂർ മേഖലയിലെ ഒരു കുന്നിൻ മുകളിൽ പുക ഉയരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് അപകട വാർത്തയ്ക്ക് കാരണമായത്.


ജില്ലാ കളക്ടർ രോഹിത് വ്യാസ്, എസ്എസ്പി ലാൽ ഉമെന്ദ് സിങ്ങ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് 3ഓടെ പ്രദേശത്ത് തിരച്ചിൽ നടത്തി. വനംവകുപ്പും ഡ്രോൺ നിരീക്ഷണവും ഇതിനായി ഉപയോഗിച്ചു. ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ (ATC) അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു വിമാനവും കാണാതായതായി വിവരമില്ലെന്ന് അവർ സ്ഥിരീകരിച്ചു.


വേനൽക്കാലത്ത് ഈ പ്രദേശത്ത് കാട്ടുതീ ഉണ്ടാകുന്നത് സാധാരണമാണെന്നും വീഡിയോയിൽ കണ്ട പുക കാട്ടുതീ മൂലമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home