ad
Deshabhimani

രാഷ്‌ട്രപതി ശബരിമലയിൽ എത്തില്ല; വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കി

presidentofindia
വെബ് ഡെസ്ക്

Published on May 09, 2025, 02:49 PM | 1 min read

ശബരിമല: ഇടവമാസ പൂജകൾ കണ്ട്‌ തൊഴാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമലയിലേക്ക്‌ നിശയചയിച്ചിരുന്ന യാത്ര റദ്ദാക്കി. അതിർത്തിയിലെ സംഘർഷവും അക്രമസാധ്യതകളും പരിഗണിച്ചാണ്‌ ശബരിമലയിൽ യാത്ര റദ്ദാക്കിയതെന്നാണ്‌ സൂചന. മെയ്‌ 18, 19 തീയതികളിൽ രാഷ്‌ട്രപതി ശബരിമലയിൽ എത്തുമെന്നായിരുന്നു സൂചന. ഇത്‌ പരിഗണിച്ച്‌ ദേവസ്വം ബോർഡും സർക്കാരും വിവിധ ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. നിലക്കൽ ഹെലിപ്പാടിന്‌ സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു. രാഷ്‌ട്രപതി എത്തില്ലെന്ന്‌ ദേവസ്വം ബോർഡിനെ അറിയിച്ചെന്നാണ്‌ വിവരം.


ഇതോടനുബന്ധിച്ച്‌ ഇടവ മാസ പൂജയ്ക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോർഡ്‌ ഒഴിവാക്കി. മെയ് 18, 19 തീയതികളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ്‌ ഒഴിവാക്കിയത്‌. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു തീർഥാടകർക്ക് ദർശനം നടത്താവുന്നതാണെന്ന്‌ ദേവസ്വം ബോർഡ്‌ അറിയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home