ad
Deshabhimani

പ്രസാർ ഭാരതിയുടെ മാധ്യമ പ്രവർത്തകരുമായുള്ള 
കരാർ വിവരങ്ങൾ മറച്ചുവച്ച്‌ കേന്ദ്രം

Prasar Bharati.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 02:14 AM | 1 min read

ന്യൂഡൽഹി: പ്രസാർ ഭാരതിയിലെ മാധ്യമ പ്രവർത്തകരുടെ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ച്‌ കേന്ദ്രസർക്കാർ. ഡിഡി ന്യൂസിൽ പരിപാടികൾ നിർമ്മിക്കുന്നതിനായി പ്രസാർ ഭാരതി മാധ്യമ പ്രവർത്തകരുമായും സ്ഥാപനങ്ങളുമായും ഏർപ്പെട്ട കരാറിന്റെ വിവരങ്ങൾ, കരാറുകളെ നിയന്ത്രിക്കുന്ന പ്രധാന നിബന്ധനകൾ തുടങ്ങിയവയാണ് രാജ്യസഭയിൽ വി ശിവദാസൻ എംപി ആവശ്യപ്പെട്ടത്.


കരാർ നൽകുന്നതിലേക്ക്‌ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചും ചോദ്യമുന്നയിച്ചെങ്കിലും മ‍ൗനമായിരുന്നു മറുപടി.

അവശ്യ വിവരങ്ങളുടെ ഇത്തരത്തിലുള്ള മറച്ചുപിടിക്കൽ പാർലമെന്ററി ഉത്തരവാദിത്തത്തെയും പൊതുസുതാര്യതയെയും ദുർബലപ്പെടുത്തുന്നതാണെന്ന്‌ എംപി പറഞ്ഞു. ഉചിതമായ നടപടിക്രമങ്ങളും ന്യായമായ രീതികളും പാലിക്കുന്നുണ്ടോ എന്നറിയാനുള്ള ജനങ്ങളുടെ അവകാശമാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നത് എന്നും എംപി പറഞ്ഞു.


സംഘപരിവാർ അനുകൂലികളായവരെ പ്രസാർ ഭാരതി തലപ്പത്തേക്ക്‌ തിരുകിക്കയറ്റുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകൻ സുധീർ ച‍ൗധരിയുമായി ഡിഡി ന്യൂസ്‌ 15 കോടിയിലധികം രൂപയുടെ കരാറിലേർപ്പെട്ടതും വലിയ രീതിയിൽ ചർച്ചയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home