Deshabhimani

print edition മോദിഭരണത്തിൽ 
ദേശീയപതാക വീശുന്നതും കുറ്റകൃത്യം: പ്രകാശ്‌ രാജ്‌

prakash raj

പ്രകാശ്‌ രാജ്‌

വെബ് ഡെസ്ക്

Published on Oct 15, 2026, 01:30 AM | 1 min read

ന്യൂഡൽഹി : നരേന്ദ്ര മോദിയുടെ ഭരണത്തിൽ ദേശീയപതാക വീശുന്നതും സമാധാനപരമായി പ്രതിഷേധിക്കുന്നതും തിഹാർ ജയിലിൽ അടയ്‌ക്കേണ്ട ഗുരുതര കുറ്റകൃത്യങ്ങളായി മാറിയെന്ന് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ്‌ രാജ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ദേശീയപതാകയുമായി പ്രതിഷേധിച്ച സ്വാതന്ത്രസമരസേനാനികളെ ജയിലിലിടച്ചിട്ടുണ്ട്‌.


ഇപ്പോൾ, മോദിയുടെ ഭരണത്തിലും അത് ആവർത്തിക്കുന്നു. ഓരോ ദിവസവും ആളുകൾക്ക്‌ ജയിലുകളിൽ പോകാനുള്ള പേടി ഇല്ലാതാകുകയാണ്‌. വരുംനാളുകളിൽ ജയിലെന്ന്‌ പറഞ്ഞാൽ ആളുകൾക്ക്‌ തമാശയാകും. എത്ര പേരെ മോദി ജയിലിൽ അടയ്‌ക്കും? അതിനുമാത്രം ജയിലുകൾ ഇ‍ൗ‍ രാജ്യത്തുണ്ടോ? പ്രകാശ്‌ രാജ്‌ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സമാധാനപൂർവം പ്രതിഷേധിച്ച യുവജനങ്ങളെയും വിദ്യാർഥികളെയും ജയിലിലടയ്‌ക്കുന്ന മോദിയുടെ ഭീരുത്വം കണ്ട്‌ ലോകം ചിരിക്കുന്നു.


ന്യൂയോർക്ക്‌ ടൈംസും ബിബിസിയും ഉൾപ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ മോദിയുടെ ഭീരുത്വം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. കുട്ടികളുടെ സമരത്തെ അടിച്ചമർത്താൻ ഡൽഹിയിലേക്ക്‌ ഗുണ്ടകളെ ഇറക്കുമതി ചെയ്യുന്നുവെന്ന വാർത്ത വായിച്ചു. ഇത്രയും സാഹസപ്പെട്ട്‌ മോദിയും അമിത്‌ ഷായും മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ സംരക്ഷിക്കുന്നത്‌ എന്തിനാണെന്ന ചോദ്യമാണുയരുന്നത്‌.


ഗ്യാനേഷിന്റെ കസേര പോയാൽ പിന്നാലെ തങ്ങളുടെ കസേരകളും തെറിക്കുമെന്ന്‌ മോദിക്കും ഷായ്‌ക്കും പേടിയുണ്ട്‌. അതുകൊണ്ടാണ്‌, സമരങ്ങളെ അടിച്ചമർത്താൻ ഇത്രയും ബലം പ്രയോഗിക്കുന്നത്‌. മോദി ചെറുപ്പത്തിൽ മുതലയെ വരെ കീഴ്‌പ്പെടുത്തിയെന്നാണ്‌ സ്‌തുതിപാഠകർ പാടിനടക്കുന്നത്‌. അങ്ങനെയുള്ള ഒരാൾ ഇപ്പോൾ കുട്ടികളെയും ‘പാറ്റ’കളെയും പേടിച്ച്‌ മാളത്തിൽ ഒളിക്കുകയാണെന്നും പ്രകാശ്‌ രാജ്‌ പരിഹസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home