ad
Deshabhimani

കനത്ത ചൂടിനിടെ വൈദ്യുതി മുടങ്ങി; ഒഡീഷയില്‍ 5300 കോഴികൾ കൂട്ടത്തോടെ ചത്തു

chicken

ചത്ത കോഴികളുടെ ദൃശ്യം | image: NDTV

വെബ് ഡെസ്ക്

Published on May 17, 2026, 06:57 PM | 1 min read

ഭുവനേശ്വർ : ഒഡീഷയിൽ കനത്ത ചൂടിനെ തുടർന്ന് കോഴിഫാമിലെ 5300 കോഴികൾ ചത്തതായി റിപ്പോർട്ട്. വൈദ്യുതി വിച്ഛേദനത്തെ തുടർന്ന് ഫാമിലെ കൂളിങ് സംവിധാനം നിലച്ചതാണ് കോഴികൾ ചത്തൊടുങ്ങാൻ കാരണം.


ഒഡീഷയിലെ മാൽക്കാൻ​ഗിരി ജില്ലയിലെ ഒരു കോഴിഫാമിലാണ് സംഭവം. കൂളിങ് സംവിധാനം നിലച്ച് വെറും മൂന്ന് മണിക്കൂറിലാണ് കോഴികൾ ചത്തുവീണത്. പ്രദേശത്ത് താപനില വളരെ ഉയർന്ന തോതിലായിരുന്നുവെന്ന് ഫാം ഉടമ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.


അടച്ചിട്ട ഷെഡുകൾക്കുള്ളിലെ കൂളിംഗ് ഫാനുകളും വെന്റിലേഷൻ സംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ കോഴി ഫാം പൂർണമായും വൈദ്യുതിയെ ആശ്രയിച്ചിരുന്നു. എന്നാൽ വൈദ്യുതി വിതരണം പെട്ടെന്ന് നിലച്ചതോടെയാണ് കാര്യങ്ങൾ വഷളാകാൻ തുടങ്ങിയത്. മിനിറ്റുകൾക്കുള്ളിൽ ഷെഡുകൾക്കുള്ളിൽ ഒരു ഹീറ്റ് ചേമ്പർ രൂപപ്പെടാൻ തുടങ്ങി. താപനില താങ്ങാനാവാതെ കോഴികൾ കൂട്ടത്തോടെ ചത്തുവീഴുകയായിരുന്നു. കൂളിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനായി ഡീസൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതിനാൽ ബാക്കി കോഴികൾ രക്ഷപ്പെട്ടുവെന്നും ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമാണ് തനിക്ക് ഉണ്ടായിരിക്കുന്നതെന്നും ഫാം ഉടമ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home