print edition പോണ്ടിച്ചേരി സർവകലാശാലയിൽ എസ്എഫ്ഐക്ക് വൻ വിജയം

എസ്എഫ്ഐ വിദ്യാർഥികളുടെ വിജയാഹ്ലാദ പ്രകടനം
പുതുച്ചേരി : പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻവിജയം. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 115ൽ 70 സീറ്റും നേടി. 15 അംഗ കൗൺസിലിലേക്ക് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലേക്കും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിക്ക് കഴിഞ്ഞവർഷത്തേക്കാൾ 10 സീറ്റ് കുറഞ്ഞു 24ലേക്കെത്തി.
എംഎസ്‌എഫ് – കെഎസ്‌യു സംഖ്യത്തിന് 16 സീറ്റ് മാത്രമാണ് നേടാനായത്. ഇത്തവണ സംഖ്യത്തിലുൾപ്പെടാതെ തനിച്ച് മത്സരിച്ചാണ് എസ്‌എഫ്‌ഐ കൗൺസിൽ നിലനിർത്തിയത്.
കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തുടനീളം യുവജനങ്ങളും വിദ്യാർഥികളും നടത്തുന്ന ശക്തമായ പ്രതിഷേധങ്ങളോടും ചെറുത്തുനിൽപ്പുകളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇൗ വിജയം. അരുന്ധതി ജി നാഥ് ആണ് പ്രസിഡന്റ്. പി നല്ലസെൽവൻ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.








0 comments