Deshabhimani

print edition പെൺകുട്ടികളോട് പൊലീസിന്റെ ലൈംഗികാതിക്രമം: ബൃന്ദ

brinda
വെബ് ഡെസ്ക്

Published on Oct 13, 2026, 01:52 AM | 1 min read

ന്യൂഡൽഹി: സമാധാനപൂർണമായി പ്രതിഷേധിക്കുന്ന സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ലൈംഗികാതിക്രമം നടത്താൻ മോദിസർക്കാർ ഡൽഹി പൊലീസിന്‌ ലൈസൻസ്‌ നൽകിയിരിക്കുകയാണെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌. യൂണിഫോമിട്ടവരും ഇടാത്തവരുമായ പൊലീസുകാർ പെൺകുട്ടികളെ ശാരീരികമായി ആക്രമിക്കുന്നു. മാറിടങ്ങളിലും സ്വകാര്യഭാഗങ്ങളിലും ബോധപൂർവം കടന്നുപിടിക്കുന്നു. കഴിഞ്ഞദിവസങ്ങളിലെ പ്രതിഷേധങ്ങളിൽ അണിചേർന്ന നിരവധി പെൺകുട്ടികളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വബോധത്തോടെയാണ്‌ ഇ‍ൗ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എകെജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബൃന്ദ പറഞ്ഞു.


ഡൽഹിയിലെ തെരുവുകളിൽ പതിറ്റാണ്ടുകളായി സമരങ്ങൾ ചെയ്‌തതിന്റെയും നയിച്ചതിന്റെയും അനുഭവങ്ങളുണ്ട്‌. എന്നാൽ,‍ ഇപ്പോൾ നടക്കുന്നത്‌ പോലെയുള്ള നിഷ്‌ഠൂരവും മനുഷ്യത്വരഹിതവുമായ അടിച്ചമർത്തൽ ഡൽഹി മുന്പ്‌ കണ്ടിട്ടില്ല. എന്ത്‌ അതിക്രമങ്ങൾ നടത്തിയാലും ഒരു നടപടിയും ഉണ്ടാകില്ലെന്ന്‌ പൊലീസുകാർക്ക്‌ ഉറപ്പ്‌ ലഭിച്ചിട്ടുണ്ട്‌. ലൈംഗികാതിക്രമം ഉൾപ്പടെ ആയുധമാക്കി പെൺകുട്ടികളെ ഭയപ്പെടുത്താനുള്ള നിർദേശവും കിട്ടിയിട്ടുണ്ട്‌. ഇ‍ൗ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ലൈംഗിക ഉദ്ദേശ്യങ്ങളോടെ അതിക്രമങ്ങൾ അഴിച്ചുവിടുന്നത്‌. പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ്‌ ചെയ്യാനും വനിതാപൊലീസ്‌ നിർബന്ധമാണെന്ന നിയമം ഡൽഹി പൊലീസിന്‌ ബാധകമല്ല. വൈകിട്ട്‌ ആറിന്‌ ശേഷം സ്‌ത്രീകളെ അറസ്റ്റ്‌ ചെയ്യാൻ പാടില്ലെന്നത്‌ ഉൾപ്പെടെയുള്ള വ്യവസ്ഥകളും പൊലീസ്‌ ലംഘിച്ചു.


കസ്റ്റഡിയിലെടുക്കുന്ന പെൺകുട്ടികളുടെ കയ്യിൽ നിന്നും മൊബൈൽ ഫോണുകൾ തട്ടിപ്പറിക്കുന്നതും പതിവാക്കിയിട്ടുണ്ട്‌. ഫോട്ടോകളോ വീഡിയോകളോ പകർത്താതിരിക്കാനാണ്‌ ഇത്‌. റെക്കോർഡ്‌ ചെയ്‌തിട്ടുള്ള ഫോട്ടോകളും വീഡിയോകളും ഡിലീറ്റ്‌ ചെയ്‌താണ്‌ ഫോണുകൾ തിരിച്ചുകൊടുക്കുന്നത്‌. പാതിരാത്രി വരെ ലൈറ്റുകളോ വനിതാപൊലീസോ ഇല്ലാത്ത ജയിൽബസുകളിൽ പെൺകുട്ടികളെ ഡൽഹി മുഴുവൻ ചുറ്റിക്കുന്നത്‌ പോലെയുള്ള അതിക്രമങ്ങളും പൊലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നുണ്ടെന്നും ബൃന്ദാ കാരാട്ട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home