ad
Deshabhimani

മണിപ്പൂരിൽ 30 ഏക്കർ കറുപ്പ് കൃഷി നശിപ്പിച്ചു

poppy
വെബ് ഡെസ്ക്

Published on Nov 09, 2025, 11:18 AM | 1 min read

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ അഞ്ച് ഏക്കറോളം ഭൂമിയിലെ അനധികൃത പോപ്പി കൃഷി ഞായറാഴ്ച നശിപ്പിച്ചതായി പോലീസ് അറിയിച്ചു. നവംബർ ആദ്യം തുടങ്ങിയ റെയ്ഡിൽ ഇതുവരെ 30 ഏക്കറോളം പോപ്പി കൃഷി കണ്ടെത്തി നശിപ്പിച്ചു.


താഴ് വാരത്തോട് ചേർന്ന മലനിരകളിലാണ് വ്യാപകമായ കൃഷി കണ്ടെത്തിയത്. സോങ്‌ലങ് ഗ്രാമത്തിലും ലാങ്ഗോൾ, വാഫോങ് പ്രദേശങ്ങളിലും അഞ്ച് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പോപ്പി കൃഷി ശനിയാഴ്ച നശിപ്പിച്ചു.


കൃഷി നടന്ന സ്ഥലത്ത് നിന്ന് എട്ട് ഒഴിഞ്ഞ വെടിയുണ്ടകളും വള സഞ്ചികളും പോപ്പി വിത്തുകളും പിടിച്ചെടുത്തു. നശിപ്പിക്കപ്പെട്ട പാടങ്ങൾ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കറുപ്പ് ഉത്പാദിപ്പിക്കാൻ സാധ്യതയുള്ളതാണ്. ഏകദേശം 270 കിലോഗ്രാം കറുപ്പ് വിളവെടുക്കാൻ സാധ്യതയുള്ള രഹസ്യ കൃഷി ആയിരുന്നു.


സിആർപിഎഫും മണിപ്പൂർ പോലീസും ചേർന്ന് മേഖലയിലെ അനധികൃത മയക്കുമരുന്നുകളുടെ കൃഷിയും ഉത്പാദനവും തടയുന്നതിനായി സംയുക്ത ഓപ്പറേഷൻ തുടരുകയാണ്.


സെലിയാൻഗ്രോങ് നാഗ ഗോത്ര സംഘടനയായ സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ട് (ZUF) പോപ്പി കൃഷിക്ക് എതിരെ അടുത്ത കാലത്തായി രംഗത്തുണ്ട്. കുക്കി അനധികൃത കുടിയേറ്റക്കാരിൽ നിന്ന് സെലിയാൻഗ്രോങ്, ഇൻപുയി ജനതയുടെ പൂർവ്വിക ഭൂമി സംരക്ഷിക്കും എന്നാണ് പ്രഖ്യാപനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home