ad
Deshabhimani

ഹർദോയിയിൽ ഗ്യാസ് പൈപ്പ്‌ലൈനിൽ ചോർച്ച; വൻ ശബ്ദത്തോടെ വാതകം പുറത്തേക്ക്, ജനങ്ങൾ പരിഭ്രാന്തിയിൽ

hardoli
വെബ് ഡെസ്ക്

Published on Mar 18, 2026, 12:11 PM | 1 min read

ഹർദോയി: ഉത്തർപ്രദേശിലെ ഹർദോയി നഗരത്തിൽ ഭൂഗർഭ പിഎൻജി (PNG) പൈപ്പ്‌ലൈനിലുണ്ടായ വാതകച്ചോർച്ച പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാത്രിയോടെ ബാവൻ റോഡിലെ വാട്ടർ ടാങ്കിന് സമീപമാണ് സംഭവം. പൈപ്പ്‌ലൈനിൽ നിന്ന് വൻ ശബ്ദത്തോടെ വാതകം പുറത്തേക്ക് പ്രവഹിച്ചതോടെ ആളുകൾ വീടുകളിൽ നിന്നും കടകളിൽ നിന്നും പരിഭ്രാന്തരായി പുറത്തേക്കോടി.


വാതകം പുറത്തു വന്നപ്പോഴുണ്ടായ തീവ്രമായ ശബ്ദം കിലോമീറ്ററുകളോളം ദൂരത്തിൽ കേൾക്കാമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. പൈപ്പ്‌ലൈനിലെ വാൽവിനുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് കാരണമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


മുൻകരുതൽ എന്ന നിലയിൽ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഗ്നിബാധ ഒഴിവാക്കാൻ തുടർച്ചയായി വെള്ളം തളിക്കുന്നതടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ തുടരുന്നു. ഗ്യാസ് അതോറിറ്റിയുടെ സാങ്കേതിക വിഭാഗം ചോർച്ച പൂർണ്ണമായും അടയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിഭ്രാന്തി ഒഴിവാക്കാൻ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home